സ്നേഹത്തോടെ,
പ്രിയപ്പെട്ടവരെ,
വളരെയധികം ചാരിതാര്‍ത്ഥ്യത്തോടെയും പ്രതീക്ഷകളോടെയുമാണ' മലയാളീ ബൂലോകത്തിന്റെ വലിയ മനസ്സിനു മുന്നില്‍ ഈ ബ്ലോഗിനെ ഞാന്‍ അവതരിപ്പിക്കുന്നത',
ജീവിതത്തിന്റെ ആകസ്മികതകളിലും സങ്കീര്‍ണ്ണതകളിലും അകപ്പെട്ട്' വിധിയുടെ വന്യമായ തിരമാലകളില്‍ ആടിയുലഞ്ഞ ജീവിത യാനത്തെ 9)0 ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു സാധാരണ വീട്ടമ്മ, എല്ലാ പ്രാതികൂല്യങ്ങളോടും പടവെട്ടി വിജയതീരമണഞ്ഞ അനിതര സാധാരണമായ ഒരു വ്യക്തിത്വം, ലോകത്തിനു മുഴുവന്‍ മാതൃകയാക്കാവുന്ന അവരുടെ ജീവിതം,
മഹത്തായ ലക്ഷ്യങ്ങളോടെയും, വലിയ പ്രതീക്ഷകളോടെയും പ്രവര്‍ത്തിക്കുന്ന അവരുടെ പ്രസ്താനവും...ഇവയെല്ലാം ഈ മലയളീ ബൂലോകത്തിന്റെ വലിയ മനസ്സുകള്‍ക്കു മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു....
സുജാത, മായാ മഷ്രൂംസ്, കൊല്ലാട'., കോട്ടയം ഒരു പക്ഷേ പത്രവായനക്കിടയിലും, ചാനലുകളിലൂടെയും പലപ്പോഴും നമ്മുടെ മുന്നിലേക്ക' കടന്നുവന്ന പേരും, മുഖവും.. ഇരുള്‍ നിറന്‍ഞ്ഞ നാളെകളെ ഭാവനാ പൂര്‍ണ്ണമായ ഇന്നുകളാക്കിത്തീര്‍ത്ത ഒരു മാതൃകാ വനിത, കൂണ്‍ കൃഷിയിലൂടെ സുജാത ചേച്ചിയും, ഭര്‍ത്താവും, മകള്‍ ദിവ്യയുമടങ്ങുന്ന ഒരു ചെറിയ കുടുംബം നേടിയ വിസ്മയകരമായ വിജയത്തിന്റെ കഥയും ഒപ്പം അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും.....
ഇനിയെല്ലാം അവര്‍ തന്നെ പറയട്ടെ......
സ്നേഹത്തോടെ,
ഇബ്നു സുബൈര്.