സ്നേഹത്തോടെ,
പ്രിയപ്പെട്ടവരെ,
വളരെയധികം ചാരിതാര്‍ത്ഥ്യത്തോടെയും പ്രതീക്ഷകളോടെയുമാണ' മലയാളീ ബൂലോകത്തിന്റെ വലിയ മനസ്സിനു മുന്നില്‍ ഈ ബ്ലോഗിനെ ഞാന്‍ അവതരിപ്പിക്കുന്നത',
ജീവിതത്തിന്റെ ആകസ്മികതകളിലും സങ്കീര്‍ണ്ണതകളിലും അകപ്പെട്ട്' വിധിയുടെ വന്യമായ തിരമാലകളില്‍ ആടിയുലഞ്ഞ ജീവിത യാനത്തെ 9)0 ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു സാധാരണ വീട്ടമ്മ, എല്ലാ പ്രാതികൂല്യങ്ങളോടും പടവെട്ടി വിജയതീരമണഞ്ഞ അനിതര സാധാരണമായ ഒരു വ്യക്തിത്വം, ലോകത്തിനു മുഴുവന്‍ മാതൃകയാക്കാവുന്ന അവരുടെ ജീവിതം,
മഹത്തായ ലക്ഷ്യങ്ങളോടെയും, വലിയ പ്രതീക്ഷകളോടെയും പ്രവര്‍ത്തിക്കുന്ന അവരുടെ പ്രസ്താനവും...ഇവയെല്ലാം ഈ മലയളീ ബൂലോകത്തിന്റെ വലിയ മനസ്സുകള്‍ക്കു മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു....
സുജാത, മായാ മഷ്രൂംസ്, കൊല്ലാട'., കോട്ടയം ഒരു പക്ഷേ പത്രവായനക്കിടയിലും, ചാനലുകളിലൂടെയും പലപ്പോഴും നമ്മുടെ മുന്നിലേക്ക' കടന്നുവന്ന പേരും, മുഖവും.. ഇരുള് നിറന്‍ഞ്ഞ നാളെകളെ ഭാവനാ പൂര്‍ണ്ണമായ ഇന്നുകളാക്കിത്തീര്ത്ത ഒരു മാതൃകാ വനിത, കൂണ് കൃഷിയിലൂടെ സുജാത ചേച്ചിയും, ഭര്‍ത്താവും, മകള്‍ ദിവ്യയുമടങ്ങുന്ന ഒരു ചെറിയ കുടുംബം നേടിയ വിസ്മയകരമായ വിജയത്തിന്റെ കഥയും ഒപ്പം അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും.....
ഇനിയെല്ലാം അവര്‍ തന്നെ പറയട്ടെ......
സ്നേഹത്തോടെ,
ഇബ്നു സുബൈര്‍.
5 Comments:
സ്നേഹിതരെ,
സുജാത, മായാ മഷ്രൂംസ്, കൊല്ലാട് പി.ഒ, കോട്ടയം, നിങ്ങള്‍ പലപ്പോഴും പത്ര വാര്ത്തകളിലൂറ്റെയും, ചാനലുകളിലൂടെയും പരിചയപ്പെട്ട ഒരു പേര', പ്രതിസന്ധികളുടെ തിരമാലകളോട് പടവെട്ടി ഒരു ജീവിതം സ്വയം കെട്ടിപ്പടുക്കുകയും, അനേകം പേര്‍ക്ക് വഴികാട്ടിയാവുകയും ചെയ്ത 9)0 ക്ലാസ് മാത്രം വിദ്യാ ഭ്യാസമുള്ള ഒരു അസാധാരണ സ്ത്രീ, അവരെ ഈ ബ്ബൂലോകത്തിന്റെ വലിയ മനസിനു മുന്നില്‍ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ ജീവ കാരുണ്യ, സേവന മേഖലകളീല്‍ ഈ ബൂലോകവും അതിലെ എല്ലാ അംഗങ്ങളും ഒരു സഹായിയും, വഴികാട്ടിയും, ഒരു കൈ താങ്ങുമായി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.... പ്രത്യേകിച്ച് ബൂലോക വനിതകല്‍, അവര്‍ക്കു വേണ്ടി ഞാന്‍ ഓപ്പണ്‍ ചെയ്ത ബ്ലോഗിന്റെ യു.ആര്.എല്‍
www.mayamushrooms.blogspot.com
അവരുടെ ഫോന് ന:09447762067.
ibnusubair
അഭിനന്ദനങ്ങളും , ആശംസകളും !
കെ.പി.എസ്.
പ്രതിസന്ധികളെ തരണം ചെയ്തവര്‍ അനുഭവകുറിപ്പുകള്‍ കോറിയിടുന്നത് ദുഃസ്സഹമായ ജീവിത സാഹചര്യങ്ങളില്‍ പകച്ച് നില്‍ക്കുന്നവര്‍ക്ക് പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കരുത്താകും. സുജാതയുടേയും കുടുംബത്തിന്റേയും അനുഭവങ്ങള്‍ ചര്‍ച്ചയാക്കുമ്പോള്‍ അതും ബൂലോകത്തെ പുതുമകളിലൊന്നാകട്ടെ.
ആശംസകള്‍ ഒപ്പം സ്വാഗതവും.
ആശംസകളും, സ്വാഗതവും ഏകിയവര്ക്ക് നന്ദി... ഈ ബൂലൊകത്തിന്റെ നന്മ നിറഞ്ഞ കൈകള്‍ എപ്പോഴും എന്നോടൊപ്പമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു....
mob: 9447762067,
off: 0481 2563067.
അതെ. അഞ്ചല്ക്കാരന് പറഞ്ഞതേ എനിക്കും പറയാനുള്ളൂ. തുടരുക! ...
Post a Comment
Subscribe to Post Comments [Atom]
<< Home